മഹാരാഷ്ട്രയിൽ 18 ജില്ലകളിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല

സംസ്ഥാനത്തിന്റെ ശരാശരിയേക്കാൾ ഉയർന്ന കോവിഡ് -19 പോസിറ്റീവ് നിരക്ക് കാണിക്കുന്ന 18 ജില്ലകളിൽ ഹോം ക്വാറൻറൈൻ നിർത്താനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.  നാസിക്, ലാത്തൂർ , അഹമ്മദ്‌നഗർ, പൂനെ,  താനെ തുടങ്ങിയ പതിനെട്ട് ജില്ലകളിലാണ്   രോഗബാധിതരായ എല്ലാവർക്കും ഹോം ക്വാറന്റൈൻ  അനുവദിക്കാതെ നിർബന്ധമായും കോവിഡ് കെയർ സെന്ററുകളിലേക്ക് അയയ്ക്കുവാൻ  ഉത്തരവിട്ടത്.

ഉയർന്ന പോസിറ്റീവ് നിരക്ക് കാണിക്കുന്ന ജില്ലകളിലെ രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ്  തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.  അണുബാധയുടെ ശൃംഖല തകർക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 24,136 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, 601 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ  90,349 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം  5,626,155 ആയി
രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

എന്നിരുന്നാലും ആറാം ദിവസവും സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെയാണ്. 36,176 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 5,218,768 ആയി രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 93% ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം  314,368 ആയി കുറഞ്ഞു.

അതേസമയം,  മുംബൈയിൽ ദിവസേനയുള്ള രോഗവ്യാപന കണക്കുകളിൽ കുറവുണ്ട്. ഇന്ന്  1,029 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 37 പേരുടെ മരണം നഗരം രേഖപ്പെടുത്തി. നഗരത്തിലെ രോഗികളുടെ എണ്ണം 700,000 കടക്കുകയാണ്.  മരണസംഖ്യ 14,650 .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News