കര്‍ഷക സമരത്തിന് ഇന്ന് 6 മാസം പൂര്‍ത്തിയാകുമ്പോള്‍ രാജ്യവ്യാപകമായി കരിദിനമായി ആചരിച്ച് സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂര്‍ത്തിയാക്കുമ്പോള്‍ കരിദിനമായി ആചരിച്ചാണ് രാജ്യവ്യാപകമായി സമരം കടുപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം കർഷക പ്രക്ഷോഭത്തിന് ആറുമാസം തികയുന്ന ഇന്ന് മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കേരളത്തിലെ വീടുകളിൽ ‘പ്രതിഷേധ മുറ്റം’ പരിപാടി സംഘടിപ്പിക്കുമെന്ന് ഡൽഹി ചലോ കർഷക സമര ഐക്യദാർഢ്യ സമിതി അറിയിച്ചു.

‘ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത മോദി സർക്കാർ തുലയട്ടെ; മേയ് 26 അഖിലേന്ത്യ പ്രതിഷേധ ദിനം’ എന്ന്​ രേഖപ്പെടുത്തിയ ബാനർ വീട്ടുമുറ്റങ്ങളിൽ സ്ഥാപിച്ച്, സ്വന്തം കാർഷികോൽപന്നങ്ങൾ പ്രദർശിപ്പിച്ച് പച്ചക്കൊടി ഉയർത്തുന്നതോടുകൂടിയാണ് രാവിലെ 10ന്​ ദിനാചരണ പരിപാടി ആരംഭിക്കുക.

വൈകീട്ട് ആറിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധ പന്തം (മെഴുകുതിരി) കൊളുത്തി ദിനാചരണം അവസാനിപ്പിക്കും.സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News