ഫംഗസ് രോഗം: പ്രതിരോധ മരുന്നുകള്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്തു

രാജ്യത്ത് സ്ഥിരീകരിച്ച ഫംഗസ് രോഗങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മരുന്നായ ആംഫോടെറസിൻ B യുടെ 19420ഓളം വയൽ മരുന്നുകൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്തു. ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലുള്ള ഗുജറാത്തിൽ 4640 വയൽ മരുന്നും മഹാരാഷ്ട്രയിൽ 4060 വയൽ മരുന്നും വിതരണം ചെയ്തു.

നേരത്തെ 23000ത്തോളം വയൽ മരുന്നുകൾ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിരുന്നു. ജൂണിൽ രാജ്യത്ത് 15 ലക്ഷത്തോളം വയൽ മരുന്നുകൾ ഉണ്ടാകുമെന്നും അതിൽ 8 ലക്ഷം മരുന്നുകൾ രാജ്യത്ത് തന്നെ നിർമ്മിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. ഫംഗസ് ഇന്റെ നിറഭേദ്ധം കണ്ട് ഭയപ്പെടേണ്ടെന്നും നേരത്തെ ചികിത്സത്തേടിയാൽ പൂർണമായും ചികിൽസിച്ചു ബേധപ്പെടുത്താൻ കഴിയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഫംഗസ് ബാധ സ്ഥിരീകരിച്ച 75% ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് കേന്ദ്രം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് സ്റ്റീറോയിഡ് നൽകുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്നും ഡോക്ടർമാരുടെ നിർദേശമില്ലാതെ കോവിഡ് രോഗികൾ സ്റ്റിരോയിടുകൾ സ്വീകരിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News