ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമമാണ്: എം എ ബേബി

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണെന്ന് എം എ ബേബി. എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ തനിമ നശിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണം. ഈ പ്രശ്‌നത്തെ വര്‍ഗീയവിഭജനത്തിന് ഉപയോഗിക്കാനുള്ള ആര്‍ എസ് എസ് ലക്ഷ്യത്തെ തുറന്നു കാട്ടുകയും വേണം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുന്ന കുപ്രസിദ്ധനായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ഉടനടി ആ ചുമതലയില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ മനോഹരതീരം ടൂറിസം ബിസിനസില്‍ ഉള്ള കുത്തക മുതലാളിമാര്‍ക്ക് തീറെഴുതാനാണ് ആര്‍ എസ് എസ് നേതാവായ അഡ്മിനിസ്‌ട്രേറ്ററെ അങ്ങോട്ട് അയച്ചിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു ദ്വീപില്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കുന്നത് അവിടത്തെ ജനങ്ങളെ അടിച്ചമര്‍ത്താനാണ്. കോവിഡ് പകരും എന്ന് ഉറപ്പുള്ള നടപടികള്‍ എടുക്കുന്നതും ശാന്തചിത്തരായ ദ്വീപുവാസികളെ പ്രകോപിപ്പിക്കാനാണെന്നും അദ്ദേഹം പറയുന്നു.

ലക്ഷദ്വീപിൽ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണ്. അത് വെറും മദ്യം അനുവദിക്കലോ മാട്ടിറച്ചി നിരോധിക്കലോ ഗുണ്ടാ ആക്ട് നടപ്പാക്കലോ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ല എന്നു നിയമം ഉണ്ടാക്കലോ അല്ല.

ഈ മനോഹരതീരം ടൂറിസം ബിസിനസിൽ ഉള്ള കുത്തക മുതലാളിമാർക്ക് തീറെഴുതാനാണ് ആർ എസ് എസ് നേതാവായ അഡ്മിനിസ്ട്രേറ്ററെ അങ്ങോട്ട് അയച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു ദ്വീപിൽ മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നത് അവിടത്തെ ജനങ്ങളെ അടിച്ചമർത്താനാണ്.

കോവിഡ് പകരും എന്ന് ഉറപ്പുള്ള നടപടികൾ എടുക്കുന്നതും ശാന്തചിത്തരായ ദ്വീപുവാസികളെ പ്രകോപിപ്പിക്കാനാണ്. എന്നിട്ട് പ്രതിഷേധം ഉണർത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത്, ആ ഇളവിൽ ദ്വീപുകൾ ടൂറിസം കുത്തകകൾക്ക് നല്കുക. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമായ കാശ്മീരിൽ ഇതുതന്നെയാണ് ആർഎസ്എസ് അജണ്ട. ജനങ്ങളിൽ വർഗീയവിഭജനം കുത്തിപ്പൊക്കുന്നത് മുതലാളിത്തത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ്.

എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിൻറെ തനിമ നശിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ശബ്ദം ഉയർത്തണം. ഈ പ്രശ്നത്തെ വർഗീയവിഭജനത്തിന് ഉപയോഗിക്കാനുള്ള ആർ എസ് എസ് ലക്ഷ്യത്തെ തുറന്നു കാട്ടുകയും വേണം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന കുപ്രസിദ്ധനായ മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ഉടനടി ആ ചുമതലയിൽ നിന്ന് മാറ്റണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News