യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒഡിഷയില്‍ നിന്ന് ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പര്‍പ്പിച്ചു

ബംഗാള്‍ ഉള്‍ക്കടില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. ഒഡിഷയിലെ ബാലസോറില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

ഒഡിഷയില്‍ നിന്ന് ഒന്നരലക്ഷത്തോളം ആളുകളെയും, ബെംഗളില്‍ നിന്ന് 8 ലക്ഷത്തിലധികം ആളുകളെയും മാറ്റിപ്പര്‍പ്പിച്ചിട്ടുണ്ട്. അതീവ ജാഗ്രത നിര്‍ദേശമാണ് രണ്ട് സംസ്ഥാനങ്ങളിലും നല്‍കിയിട്ടുള്ളത്.

തീവ്രചുഴലിക്കറ്റായി മാറിയ യാസ് ഇന്ന് ഉച്ചയോടെ തീരം തൊടും. തീരം തൊടുമ്പോള്‍ മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വരെ വേഗത്തിയിലാകുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ഒഡിഷയിലെ ബാലസോറില്‍ ആകും തീരുംതോടുക.

പിന്നീട് ബംഗാളിലേക്ക് നീങ്ങും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് വിലയിരുത്തിയിരുന്നു. ഒന്നരലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 60 കമ്പനി സംസ്ഥാന ദുരന്ത നിവാരണ സേനയെയും, 52 കമ്പനി ദേശീയ ദുരന്ത നിവാരണ സേനായെയും വിന്യസിച്ചിട്ടുണ്ട്.

ബെംഗാളില്‍ മിഡ്‌നാപൂര്‍, പാര്‍ഗനാസ് ഉള്‍പ്പെടെ 14 ജില്ലകളില്‍ നിന്നായി 8 ലക്ഷത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 45 കമ്പനി ദേശീയ ദുരന്ത നിവാരണ സേനയെയും ബെംഗാളില്‍ വിന്യസിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി ജില്ലാ കാലക്റ്റര്മാരുമായി സംസാരിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജാര്‍ഖണ്ഡ്, ബിഹാര്‍, അസം എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ട് നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here