പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ് സുബോധ് കുമാര്‍ ജയ്‌സ്വാള്‍. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്.

ഇതില്‍ നിന്ന് സിഐഎസ്എഫ് മേധാവി സുബോധ് കുമാര്‍ ജയ്‌സ്വാള്‍, കെ ആര്‍ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വിഎസ്‌കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ ചട്ടങ്ങള്‍ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു. വിരമിക്കാന്‍ ആറുമാസത്തില്‍ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈസി മോദി എന്നിവര്‍ ഇതോടെ പുറത്താവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News