കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ കരിദിനമായി ആചരിച്ചാണ് രാജ്യവാപകമായി  സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി  നടക്കുന്ന  പ്രതിഷേധ സമരത്തിന് വലിയ  പിന്തുണയാണ് ലഭിക്കുന്നതെന്ന്   ഓൾ ഇന്ത്യ  കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ.

പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം  കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ.

കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു.   വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കർഷക പ്രക്ഷോഭത്തിന് ആറുമാസം തികയുന്ന ഇന്ന് മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കേരളത്തിലെ വീടുകളിൽ ‘പ്രതിഷേധ മുറ്റം’ പരിപാടി സംഘടിപ്പിക്കുമെന്ന് ഡൽഹി ചലോ കർഷക സമര ഐക്യദാർഢ്യ സമിതി അറിയിച്ചു.

‘ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത മോദി സർക്കാർ തുലയട്ടെ; മേയ് 26 അഖിലേന്ത്യ പ്രതിഷേധ ദിനം’ എന്ന്​ രേഖപ്പെടുത്തിയ ബാനർ വീട്ടുമുറ്റങ്ങളിൽ സ്ഥാപിച്ച്, സ്വന്തം കാർഷികോൽപന്നങ്ങൾ പ്രദർശിപ്പിച്ച് പച്ചക്കൊടി ഉയർത്തുന്നതോടുകൂടിയാണ് രാവിലെ 10ന്​ ദിനാചരണ പരിപാടി ആരംഭിക്കുക.

വൈകീട്ട് ആറിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധ പന്തം (മെഴുകുതിരി) കൊളുത്തി ദിനാചരണം അവസാനിപ്പിക്കും.സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here