കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആലപ്പുഴയിലെത്തിയായിരിക്കും ചോദ്യം ചെയുക. അതേ സമയം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു.

ബി.ജെ.പി സംഘടനാ സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്.
ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെയാണ് പോലീസ് ഇന്ന് ചോദ്യം ചെയ്യുക. അന്വേഷണ സംഘം ആലപ്പുഴയിലെത്തിയായിരിക്കും ചോദ്യം ചെയ്യല്‍.

ധര്‍മ്മരാജനുമായി കെ.ജി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേ സമയം ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.

രണ്ടു ദിവസത്തിനകം ഹാജരാകണമെന്നും ഇല്ലാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതിനു മുന്‍പും ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകാന്‍ തയാറായില്ല. തൃശ്ശൂര്‍ ജില്ലയിലെ ബി.ജെ.പി നേതാക്കളായ കെ.ആര്‍ ഹരി, സുജയ സേനന്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു.

കുഴല്‍പ്പണം കൊണ്ടുവന്ന സംഘത്തിന് തൃശ്ശൂര്‍ ജില്ലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് ഇവരാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെക്കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here