മുംബൈയില്‍ മലയാളി കുടുംബത്തിലെ 6 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി കുടുംബത്തിലെ ആറ് പേരാണ് ഒരു മാസത്തിനുള്ളില്‍ കൊവിഡ് -19 ബാധിച്ചു മരണപ്പെട്ടത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പരിയാരം സ്വദേശികളായ പി കെ പോളിന്റെ ഭാര്യ സെലീന (88), പെണ്‍മക്കളായ വല്‍സ (64), ഗ്രേസി (62), മകന്‍ ജോളി (58), വല്‍സയുടെ മകന്‍ ടോണി (36), പോളിന്റെ സഹോദരന്‍ ദേവസി (86) എന്നിവരാണ് നഗരത്തില്‍ മഹാമാരിക്ക് ഇരയായത്.

ആശുപത്രികളില്‍ വ്യത്യസ്ത ചികിത്സയിലായിരുന്നു ഇവരെല്ലാം. എന്നാല്‍ ആവശ്യമായ മരുന്നുകള്‍ തക്ക സമയത്ത് ലഭിക്കാതിരുന്നതാണ് മരണകാരണമായി ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശനം ലഭിക്കാന്‍ വൈകിയതും വാക്സിന്‍ തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറവും വിനയാകുകയായിരുന്നു.

വത്സ (പോറിഞ്ചുവിന്റെ ഭാര്യ) ഏപ്രില്‍ 8 ന് മരണപ്പെട്ടു. ഏപ്രില്‍ 16 ന് ടോണിയും, 22 ന് ദേവസിയും, 24ന് ഗ്രേസിയും (വില്‍സന്റെ ഭാര്യ), മെയ് 5 ന് സെലീനയും, ജോളി മെയ് 12 നും മരണപ്പെട്ടു.

വത്സ (പോറിഞ്ചുവിന്റെ ഭാര്യ) ഏപ്രില്‍ 8 ന് മരണപ്പെട്ടു. ഏപ്രില്‍ 16 ന് ടോണിയും, 22 ന് ദേവസിയും, 24ന് ഗ്രേസിയും (വില്‍സന്റെ ഭാര്യ), മെയ് 5 ന് സെലീനയും, ജോളി മെയ് 12 നും മരണപ്പെട്ടു.

തുടര്‍ന്ന് വത്സയുടെയും ഗ്രേസിയുടെയും ഭര്‍ത്താക്കന്മാരായ വിത്സനും പൊറിഞ്ചുവിനും മകനും ജോളിയുടെ ഭാര്യ റീനക്കും അവരുടെ മകന്‍ റോണിക്കും രോഗം സ്ഥിരീകരിച്ചു ചികത്സയിലായിരുന്നെങ്കിലും അസുഖം ഭേദമായി. മുംബൈയില്‍ അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ് ഇവരെല്ലാം താമസിക്കുന്നത് .

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചാലക്കുടിയില്‍ നിന്നും ജോലി തേടി പോളും സഹോദരന്‍ ദേവസ്സിയും മുംബൈയിലെത്തുന്നത്. യുണൈറ്റഡ് മോട്ടോഴ്സില്‍ ആയിരുന്നു പോള്‍ ജോലി ചെയ്തിരുന്നത്. പോള്‍ 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു.

പോളിന്റെ സഹോദരന്റെ ചെറുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് ഇവരെല്ലാം കുടുംബസമേതം അവസാനമായി ചാലക്കുടിയിലെ പരിയാരത്തെ വീട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News