കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകന്റെ ബന്ധുവിന് ജോലി നല്‍കും.

ഹിസറില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 16ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല ഘട്ടറിനെതിരെ നടന്ന പ്രതിഷേധത്തിനെതിരെ വലിയ അക്രമമാണ് സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടത്.

ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമെ 350 ഓളം കര്‍ഷകര്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഹരിയാന സര്‍ക്കാരിന്റെ പ്രതികാര നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

കര്‍ഷകര്‍ ഹിസാറില്‍ ശക്തിപ്രദനം നടത്തിയത്. പോലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ആയിക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതും. പ്രതിഷേധം ശക്തമായതോടെയാണ് എല്ലാ കേസുകളും റദ്ദാക്കുമെന്ന് അധികൃതര്‍ കര്‍ഷകനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയത്.

പൊലീസ് അതിക്രമത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും. മെയ് 24ലെ പ്രതിഷേധത്തിനിടയ്ക്ക് ഹൃദയാഘാതത്തില്‍ മരിച്ച കര്‍ഷകന്റെ ബന്ധുവിന് ജോലി നല്‍കും.

അമിത ബലപ്രയോഗം ഉണ്ടായതില്‍ അധികൃതര്‍ ഖേദവും പ്രകടിപ്പിച്ചു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News