രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4157 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 89.66% മായി ഉയർന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് 90%ത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി രണ്ടാം ദിവസവും 10ൽ താഴെയാണ് റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്തെ കൊവിഡ് കണക്കിൽ തുടർച്ചയായ കുറവാണ് റിപ്പോർട്ട്‌ ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,921 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4157 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ 34,285 പുതിയ കേസുകളും,468 മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 22,758 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 588 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയിൽ 24,136 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ 601 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

24 മണിക്കൂറിനിടെ 2,95,955 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകൾ 24,95,591 ആയി കുറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 89.66% ആയി വർദ്ധിച്ചു. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.45%വും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.42%വും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10% ൽ താഴെയാണ് റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗമുക്തി നിരക്ക് 90%നത്തിന് മുകളിലാണ്. ദില്ലിയിൽ 97 ശതമാനവും യു പി, ബീഹാർ, ഹരിയാന എന്നിവിടങ്ങളിൽ 94 ശതമാനവും മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ് , മധ്യപ്രദേശ് എന്നിവിടങ്ങളിൽ 93% എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകൾ നിലവിലുള്ളത് കർണാടകയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. 4.4 ലക്ഷം ആക്റ്റീവ് കേസുകളാണ് കർണാടകയിൽ ഉള്ളത്. 3.3 ലക്ഷം കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിസന്ധി പരിഹരിക്കാൻ വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻമാരെയും മോദി അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News