വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്.

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായിരുന്നു. അതില്‍ ഒരാളായിരുന്നു ഡേവിഡ് സണ്‍. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ ഒരാളെ ഇനിയും കാണാനുണ്ട്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് കരക്ക് അടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു ബോട്ടുകള്‍ മറിഞ്ഞ് അപകടം ഉണ്ടായത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel