കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാട്‌സ്ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു പറഞ്ഞാല്‍ അത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

വാട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ വാട്സ്ആപ്പ് ഐ ടി നിയമത്തിലെ ഈ ചട്ടം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.

എന്നാല്‍ ഇത് വിരടലയാളം പരിശഓധിക്കുന്നത് പോലെയാണെന്നും വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here