കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ആറാം പ്രതിയുടെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാര്‍ട്ടിന്‍ കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണവും വാങ്ങിയതായും കണ്ടെത്തി.

കവര്‍ച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറാണ് മാര്‍ട്ടിന്‍ വാങ്ങിയത്. മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. നാല് ലക്ഷം ബാങ്കില്‍ അടക്കുകയും ചെയ്തു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വച്ച് തട്ടിയെടുത്തതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കയാണ്. അന്വേഷണ സംഘം ആലപ്പുഴയെത്തിയാണ് ചോദ്യം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News