പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു. തുടർനടപടി ഇന്ന് കേന്ദ്രസർക്കാർ തീരുമാനിക്കും. ഐടി നിയമങ്ങൾ അനുസരിക്കുമെന്നും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും ഫേസ്ബുക് ഇന്ത്യൻ വക്താവ് പറഞ്ഞു.

സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനാണ് കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമായി. അതെ സമയം കേന്ദ്ര സർക്കാരിനെതിരെ നിയമ പോരാട്ടവുമായി വാട്ട്സ്ആപ്പ് രംഗത്തെത്തി. ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയിൽ വാട്ട്സ്ആപ്പ് ഹർജി നൽകി.

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച നയങ്ങൾ പിന്തുടരാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ തയ്യാറാകാത്ത പശ്ചാത്തലത്തി ലാണ്  ഇവയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക് എത്തിയത്.

അതെ സമയം കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങി വാട്സ്ആപ്പ് രംഗത്തെത്തി.പുതുക്കിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയിൽ വാട്ട്സ്ആപ്പ് ഹർജി നൽകി. വാട്ട്സ്ആപ്പ് നിലനിൽക്കുന്നത് എൻഡ് -ടു -എൻഡ് എൻക്രിപ്ഷൻ എന്ന സംവിധാനം വഴിയാണ്, വാട്ട്സ്ആപ്പിൽ അയക്കുന്ന മെസ്സേജുകൾ അയക്കുന്നവർക്കും മെസേജ് ലഭിക്കുന്നവർക്കുമല്ലാതെ മൂന്നാമത് ഒരാൾക്ക് കാണുവാനോ ഓഡിറ്റ് ചെയ്യനോ സാധിക്കില്ല.

എന്നാൽ പുതുക്കിയ നിയമം നിലവിൽ വരുന്നതോടെ വാട്ട്സ്ആപ്പ് മെസ്സേജുകൾ കേന്ദ്രത്തിനു ഓഡിറ്റ് ചെയ്യാൻ സാധിക്കും. ഇത് വാട്ട്സ്ആപ്പിന്റെ പ്രൈവസി  നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടി കാട്ടിയാണ് വാട്ട്സ് ആപ്പ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. നിലവിൽ ട്വിറ്ററിന്റെ ഇന്ത്യൻ വകഭേദമായ കൂ മാത്രമാണ് നിർദേശങ്ങൾ പാലിച്ചിട്ടുള്ള ഏക സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം, നയം എന്നിവ പരിശോധിക്കാൻ ഇന്ത്യയിൽ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു സർക്കാർ മുന്നോട്ട് വെച്ച പ്രധാന നിർദേശം. ഈ ഉദ്യോഗസ്ഥർ ഇവയുടെ പ്രവർത്തനം, കൈമാറുന്ന ആശയങ്ങൾ, എന്നിവയും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്യുന്നതിനും അധികാരം നൽകുന്നതാണ് പുതുക്കിയ നിയമം .

സമൂഹ മാധ്യമങ്ങൾക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ് എന്നതായിരുന്നു സർക്കാർ നിലപാട്. പുതുക്കിയ നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യും. അതെ സമയം ആളുകൾക്ക് സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഫേസ്ബുക് വ്യക്തമാക്കി.

അതോടൊപ്പം ഐടി നിയമങ്ങൾ അനുസരിക്കുമെന്നും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും ഫേസ്ബുക് ഇന്ത്യൻ വക്താവ് പറഞ്ഞു. പുതുക്കിയ നിയമങ്ങളെ പറ്റിയും നിയമങ്ങൾ പ്രവർത്തികമാക്കുന്നതിലെ സങ്കീർണതകളെ പറ്റിയും കേന്ദ്രവുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

പുതിയ നിയമം നിലവിൽ വരുന്നതോടെ   സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ സെൻസർ ചെയ്യാൻ കേന്ദ്രത്തിനു സാധിക്കും. സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനാണ് കേന്ദ്രം പുതുക്കിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ആരോപിച്ച്  സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി .

പുതുക്കിയ നിയമം നിലവിൽ വരുന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ, കേന്ദ്രമന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം  നീക്കം ചെയ്യാൻ സാധിക്കും.

നേരത്തെ കർഷക സമരത്തിനു അനുകൂലമായി പോസ്റ്റ്‌ ചെയ്ത എല്ലാ പ്രൊഫൈലുകളും വിലക്കാൻ ട്വിറ്ററിന് നിർദേശം കൊടുത്തിരുന്നെങ്കിലും. എല്ലാ വിമർശനകളും നീക്കം ചെയ്യാൻ പറ്റില്ലെന്ന് ട്വിറ്റെർ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News