“ഉച്ചയ്ക്ക് ബീഫ് കഴിച്ചാൽ കുട്ടികൾക്ക് ക്ഷീണം വരുന്നു”; ലക്ഷദ്വീപിലെ ബീഫ് നിരോധനത്തെ കുറിച്ച് ബി ജെ പി വനിതാ നേതാവ് വി ടി രമയുടെ വിചിത്രവാദം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ തയ്യാറാക്കിയ പുതിയ ഡ്രാഫ്റ്റ് നിയമത്തിൽ ബീഫ് നിരോധനം ഇല്ല “സ്‌കൂളിൽ മാംസം നിരോധിച്ചിട്ടെ ഉള്ളൂ” “കശാപ്പിന് ലൈസനസ് ഏര്‍പ്പെടുത്തിയെ ഉള്ളൂ” എന്നൊക്കെ പച്ചക്കള്ളം പറഞ്ഞ് ബി ജെ പി വനിതാ നേതാവ് പ്രൊഫ വി ടി രമ കൈരളി ന്യൂസിൽ. ന്യൂസ് ആൻഡ് വ്യൂസിൽ പങ്കെടുക്കുകയായിരുന്നു വി ടി രമ

ലക്ഷദ്വീപില്‍ പശു,കാള,വരിയുടച്ച കാള എന്നിവയെ കശാപ്പ് ചെയ്യുന്നതിനു പൂർണ വിലക്ക്. മാത്രമല്ല ബീഫോ ബീഫ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതും മേടിക്കുന്നതും ക്രിമിനൽ കുറ്റമാക്കും എന്നും ഡ്രാഫ്റ്റിൽ പറയുന്നു. ഇതേ കുറിച്ച് ചോദിക്കുമ്പോൾ ബി ജെ പി പ്രതിനിധി വി ടി രമ പറയുന്നത് കേൾക്കൂ:

“ഗോമാംസം നിരോധനം നടത്തിയിട്ടുണ്ടോ? നിയമ പ്രസ്താവനകളെ മുൻനിർത്തിക്കൊണ്ട് സംസാരിക്കണം.ഗോവധ നിരോധനം അവിടെ നടപ്പാക്കിയിട്ടുണ്ടോ ? ബി ജെ പി വന്നതിനു ശേഷമാണ് അവിടെ മാംസാഹാരം കാര്യമായി കൊടുക്കാൻ തുടങ്ങിയത് .സ്‌കൂൾ കുട്ടികൾക്ക് മാംസം കൊടുക്കരുതെന്നല്ലേ ?എനിക്ക് കിട്ടിയ റിപ്പോർട്ട് പ്രകാരം ആ പ്രദേശവുമായി ബന്ധപ്പെട്ട ജനങ്ങളുമായി സംവദിക്കുകയും അവരുടെ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്ത അബ്ദുള്ളക്കുട്ടി പറഞ്ഞത് അവിടുത്തെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത് എന്നാണ്. ഉച്ചയ്ക്ക് ബീഫ് കഴിച്ചാൽ കുട്ടികൾക്ക് ക്ഷീണം വരുന്നു “

ഡ്രാഫ്റ്റിൽ കൃത്യമായി എഴുതിയിരിക്കുന്ന വരികൾ ന്യൂസ് ആൻഡ് വ്യൂസ് അവതാരകനായ അരുൺ വായിച്ചു കേൾപ്പിക്കുന്നു. എന്നാൽ അതൊന്നും കേൾക്കാൻ പ്രൊഫസര്‍ വി ടി രമ തയ്യാറല്ല. ബീഫ് പൂർണമായും നിരോധിക്കണം എന്നു മാത്രമല്ല മാംസ ഭക്ഷണം പോലും പ്രായോഗികമായി നിയന്ത്രിക്കുന്ന സാഹചര്യമാണ് എന്ന് വായിച്ചുകേട്ടപ്പോൾ മാലിന്യനിർമാർജനം ഉറപ്പാക്കിക്കൊണ്ട് അറവ് നടത്തുകയാണെങ്കിൽ മുൻകൂട്ടിയുള്ള പെർമിഷൻ വാങ്ങി അറവ് നടത്താമല്ലോ എന്ന് നിസാരവൽക്കരിക്കുകയാണ്. ഒരു കോഴിയെ കൊല്ലണമെങ്കിൽ പോലും സർക്കാർ അധികാരിയുടെ മുന്നിൽ അപേക്ഷയുമായി ക്യൂ നിൽക്കണ്ട അവസ്‌ഥയാണ്‌. അധികാരികൾക്ക് ഈ നിയമം നടപ്പിലാക്കാൻ ഏത് നിമിഷവും ആരുടെ പ്രോപ്പർട്ടിയിലും കയറി പരിശോധന നടത്താമെന്നും വ്യവസ്‌ഥ ഉണ്ട്.

കുറ്റകൃത്യങ്ങൾ നടക്കാത്ത പ്രദേശത്ത് എന്തിനാണ് ഗുണ്ടാ നിയമം എന്ന ചോദ്യത്തിന് വി ടി രമയുടെ ഉത്തരം ഉടനടി വന്നു, എന്തിനാണ് തെറ്റുചെയ്യാത്തവൻ പേടിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കാറ്റിൽ പറത്തിയതിന് മറുപടി പറഞ്ഞത് “അവിടെ പ്രഫുൽ മാത്രമല്ല മറ്റുള്ളവർ ഇല്ലേ” എന്നാണ്.

ഇത്രയും അലക്ഷ്യമായി  കരുതിക്കൂട്ടി ഇക്കൂട്ടർ സംസാരിക്കുന്നതിന്റെ ലക്ഷ്യം മനസിലാക്കാൻ ഒരുപാട് ആലോചിക്കേണ്ട കാര്യമില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News