കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍

കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍. പുതിയ അധ്യക്ഷനെ കണ്ടെത്തുക ഗ്രൂപ്പ് പരിഗണയില്ലാതെ ആകണമെന്നും നേതാക്കള്‍. കെപിസിസി അധ്യക്ഷനെ കണ്ടെത്താന്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം തേടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

ഇനിയും പദവിയില്‍ തുടര്‍ന്ന് നാണംകെടാന്‍ താല്‍പര്യമില്ലെന്ന നിലപാട് മുല്ലപ്പള്ളി ആര്‍ത്തിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വേഗത്തിലാക്കി പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളും മുന്നോട്ടുവച്ചു.

അതിനാല്‍ കാലതാമസമില്ലാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നേതൃതലത്തില്‍ നീക്കം. കോണ്‍ഗ്രസ് എംഎല്‍എമാരുമായും എംപിമാരുമാരുമായും അശോക് ചവാന്‍ സമിതി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയ അതേ രീതി ഇക്കാര്യത്തിലും ആവത്തിക്കാനാണ് സാധ്യത. സമിതി അംഗങ്ങള്‍ നേതാക്കളുമായി ഓണ്‍ലൈനില്‍ ആശയം വിനിമയം നടത്തും.

ഇതിനുശേഷം അടുത്ത വാരം ആദ്യം ഹൈക്കാമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. യുത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ ബഹുജന സംഘടനകളുടെ സഗസ്ഥാന ഭാരവാഹികളുമായും അഭിപ്രായം തേടുമെന്നാണ് സൂചന. പുതിയ പദവിയില്‍ ഗ്രൂപ്പ് സമവാക്യത്തിന് പുറത്ത് നിന്നൊരാള്‍ വരണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.

അതില്‍ ഒന്നാമത് പറഞ്ഞുകേള്‍ക്കുന്നത്് കെ.സുധാകരന്റെ് പേരാണെങ്കിലും എഐ വിഭാഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇത് മറികടക്കാനുള്ള നീക്കത്തിലാണ് സുധാകരന്‍ അനുകൂലികള്‍. കെ.സി വേണുഗോപാലിന്റെ പിന്തുണയും സുധാകരനുണ്ട്. കെ സുധാകരന്റെ പേരില്‍ വലിയ തടസങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചാല്‍ ബദല്‍ നിര്‍ദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് തുടങ്ങിയ പേരുകളാണ് പിന്നീട് പരിഗണനയില്‍. പക്ഷെ ഈ പേരുകള്‍ കെ.സി വിഭാഗം അംഗീകരിക്കാന്‍ സാധ്യതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News