പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞ കെ ശാരദാമണി അന്തരിച്ചു

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞയും പ്രമുഖ ചരിത്രകാരിയും എഴുത്തുകാരിയുമായ കെ ശാരദാമണി അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജനയുഗം ഗോപി എന്ന എന്‍ ഗോപിനാഥന്‍ നായരുടെ സഹധര്‍മ്മിണിയാണ്

ദില്ലിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് നിരവധി പ്രൊജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കി.1988ൽ വിരമിച്ചു. കൊല്ലത്ത് ജനിച്ച ശാരദാമണി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.

പിന്നീട് ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞന്‍ ലൂയിദ്യുമോയുടെ കൂടെ ഗവേഷണം നടത്തി പിഎച്ച്ഡി നേടി. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ശാരദാമണിയുടെ ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala). 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു ശാരദാമണി. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേ നേടിയിരുന്നു.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും കെ ശാരദാമണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനയുഗത്തിന്റെ ആദ്യ പത്രാധിപര്‍ എന്നറിയപ്പെട്ടിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാ (ജനയുഗം ഗോപി) ണ് ഭര്‍ത്താവ്.ഡോ. ജി ആശ,  ജി അരുണിമ (കെസിഎച്ച്ആര്‍ ഡയറക്ടര്‍) എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News