പ്രതിഷേധങ്ങള്‍ അവഗണിക്കാം; ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ യോഗത്തില്‍ പറഞ്ഞത്. ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും പട്ടേല്‍ വിലയിരുത്തി.

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്നോട്ടില്ലെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരുടെ വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ മുന്‍പില്‍ ഉള്‍പ്പെടെ പരാതി എത്തിയിട്ടും ഇതെല്ലാം അവഗണിക്കാനാണ് പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം.

അതിനിടെ ലക്ഷദ്വീപിലെ റിക്രൂട്ട്‌മെന്റുകള്‍ പുനപ്പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി നിര്‍ദേശിച്ചു. നിലവിലുള്ള റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെ കുറിച്ചും കാലാവധിയും അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിര്‍ണയിച്ച് കഴിവ് കുറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍ പ്രതിഷേധക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. കല്‍പേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകള്‍ പിടിച്ചെടുക്കാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News