സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും ; മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

കൊവിഡിനെ തുടര്‍ന്ന് കൊണ്ടുവന്ന സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും. സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വെള്ളിയാഴ്ച ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. മന്ത്രിമാരില്ലാത്ത ജില്ലകള്‍ക്ക് മന്ത്രിമാരുടെ ചുമതലയും നല്‍കി.

വയനാടിന്റെ ചുമതല പി എ മുഹമ്മദ് റിയാസിനും കാസര്‍ഗോഡിന്റേത് അഹമ്മദ് ദേവര്‍ കോവിലിനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News