പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണം, പുനഃസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു ; എ വി ഗോപിനാഥ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പുനസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതായും എ വി ഗോപിനാഥ് വ്യക്തമാക്കി.

വി കെ ശ്രീകണ്ഠന്റെ രാജി സ്വാഗതം ചെയ്യുന്നു. ശ്രീകണ്‌ന്റെ തീരുമാനം മാതൃകാപരമാണ്. ബൂത്ത് തലം മുതല്‍ മാറ്റം വേണമെന്നും ഗോപിനാഥ് പറഞ്ഞു.

വി.കെ.ശ്രീകണ്ഠന്‍ നന്നായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി ദൗര്‍ബല്യമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആവണമെന്ന് അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News