6 മാസം പൂര്‍ത്തിയായി ഐതിഹാസിക കര്‍ഷക സമരം; നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍

6 മാസം പൂര്‍ത്തിയായി ഐതിഹാസിക കര്‍ഷക സമരം. രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. അതേ സമയം നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കര്‍ഷകര്‍ അറിയിച്ചു. സമരം 6 മാസം പിന്നിടുമ്പോള്‍ 470 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം കര്‍ഷകര്‍ തുടങ്ങുന്നത് കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന്. ദില്ലിയിലേക്ക് മാര്‍ച്ചു ചെയ്ത കര്‍ഷകരെ പൊലീസ് അതിര്‍ത്തികളില്‍ തടഞ്ഞു.

തുടര്‍ന്ന് അവിടെത്തന്നെ ഉപരോധ സമരവുമായി മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. സമരം ആറുമാസം പൂര്‍ത്തിയായതോടെ കര്‍ഷകര്‍ ഇന്ന് രാജ്യബമവ്യാപകമായി കരിദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായൊരുന്നു കര്‍ഷക പ്രതിഷേധം.

വീടുകളിലും, ട്രാക്റ്റ്‌റുകളിലും കറുത്ത കോടി കെട്ടിയാണ് പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രിയുടെ കോലവും കര്‍ഷകര്‍ കത്തിച്ചു.
180 ദിവസം പിന്നിട്ടിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യറാകാത്ത കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്.

സമരവുമായി മുന്നോട്ട് പോകുമെന്നും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും പ്രധാനമന്ത്രി അവഗണിച്ചുവെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഖ്ദി സമയം സമരം 6 മാസം പിന്നിടുമ്പോള്‍ 470 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News