കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല അഹമ്മദ് ദേവര്‍ കോവിലിനും നല്‍കി.

അതേസമയം. കൊവിഡിനെ തുടര്‍ന്ന് കൊണ്ടുവന്ന സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും. സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വെള്ളിയാഴ്ച ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. മന്ത്രിമാരില്ലാത്ത ജില്ലകള്‍ക്ക് മന്ത്രിമാരുടെ ചുമതലയും നല്‍കി. ഇതിന്റെ ഭാഗമായാണ് വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല അഹമ്മദ് ദേവര്‍ കോവിലിനും നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News