
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേരുക. യോഗത്തില്‍ ലക്ഷദ്വീപിലെ ബി ജെ പി പ്രതിനിധികളും പങ്കെടുക്കും.
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിര രൂക്ഷവിമര്‍ശനവുമായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here