ഐ എം എ കൊവിഡ് സംരക്ഷണപദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഐ-സേഫ് എന്ന ഐ എം എ യുടെ കൊവിഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ചെറുകിട-ഇടത്തരം ആശുപത്രികളിലും അണുബാധ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് ഐ എം എ ഐ-സേഫ് പദ്ധതി.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനവും ഉപകരണങ്ങളും നൽകിവരുന്നു. രണ്ടാംഘട്ടത്തിൽ ഐ-സേഫ് ആശുപത്രികളിൽ കൊവിഡ് ചികിത്സ കൂടി സജ്ജമാക്കുകയാണ്. പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, മാസ്ക്, ആൻറിജൻ ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയവ ഐ എം എ ലഭ്യമാക്കും.

എല്ലാ ജില്ലകളിലും ഐ എം എ മെഡിക്കൽ സ്റ്റുഡൻസ് നെറ്റ് വർക്ക് മുതിർന്ന ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഹെൽപ്പ് ലൈൻ നടത്തും. കൊവിഡിനെക്കുറിച്ചുള്ള സംശയ നിവാരണവും ടെലി കൺസൾട്ടേഷനും സൗജന്യമായി പൾസ് ഓക്സിമീറ്ററും ഹെൽപ്പ് ലൈൻ വഴി ലഭ്യമാക്കും.

ഐ എം എ മുൻ ദേശീയ പ്രസിഡൻറ് ഡോ. മാർത്താണ്ഡ പിള്ള, ഐ സേഫ് പദ്ധതി ചെയർമാൻ ഡോ. ശ്രീജിത്ത് എൻ കുമാർ , ഡോ. സുൽഫി നൂഹു , ഡോ. കാർത്തിക എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ 1500ഓളം ആരോഗ്യ സ്ഥാപനങ്ങൾ ഐ എം എ – ഐ സേഫിൽ അംഗങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News