അതിക്രൂരം; അടൂരിൽ മുത്തശ്ശിയെ തല്ലി പരിക്കേൽപ്പിച്ച് കൊച്ചുമകൻ

അടൂർ ഏനാത്ത് വയോധികയെ ക്രൂരമായി മർദിച്ച കൊച്ചുമകൻ അറസ്റ്റിൽ.98 വയസ്സുള്ള ശോശാമ്മയെയാണ് അതി ക്രൂരമായി തല്ലി പരിക്കേൽപ്പിച്ചത്.അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31)ആണ് അറസ്റ്റിലായത്.

മുത്തശ്ശിയുടെ മുഖത്ത് കൈകൊണ്ട് ശക്തിയായി അടിക്കുകയും, ശരീര ഭാഗങ്ങളിൽ ചവിട്ടുകയുമായിരുന്നു എബിൻ. തുടർന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുത്തശ്ശിയെ ചെറുമകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ഇതോടെ പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel