ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗികളെ കൊച്ചിയിലേക്ക് മാറ്റാന്‍ ഇനി നാലംഗ സമിതിയുടെ അനുമതി വേണം.

ഹെലികോപ്റ്ററില്‍ കൊണ്ടുപോകണോ എന്ന് ഈ സമിതി തീരുമാനിക്കും. മുന്‍പ് രോഗികളെ കൊച്ചിയിലേക്ക് മാറ്റണമോ വേണ്ടയോ എന്നത് ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് തീരുമാനിക്കാമായിരുന്നു.

കപ്പലില്‍ കൊച്ചിയില്‍ എത്തിക്കാന്‍ ഏകദേശം 16 മണിക്കൂര്‍ വേണം. പാനല്‍ തീരുമാനിച്ച് ഉത്തരവിറങ്ങുമ്പോഴേക്കും അടിയന്തിര ചികിത്സ വൈകും എന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും നയം ആവര്‍ത്തിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel