ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ്. ബാലസോറിനും ദംറക്കുമിടയിലാണ് തീരം കടന്നത്. തീരം കടന്നതോടെ യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ജാര്‍ഖണ്ഡിലെത്തും. അതേസമയം ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെയോടെ ഒഡീഷയുടെ തീരത്തെത്തിയ യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ തീരം കടന്നു.മണിക്കൂറില്‍.135 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തെത്തിയതെങ്കിലും ക്രമേണ വേഗത കുറയുന്നുണ്ട് . ബാലസോര്‍ ദംറ മേഖലകിടയിലാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ചുഴലിക്കറ്റിനെ തുടര്‍ന്ന് ഒഡീഷയിലും ബംഗാളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ദംറയില്‍ തീരം കടലെടുത്തു.കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിളെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു.യാസ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ പൂര്‍ബ മെഡിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ വെള്ളം കയറി. താഴ്ന സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി.

വിമാത്താവളങ്ങളും, പോര്‍ട്ടുകളും അടച്ചിട്ടിരിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്ഥിതിഗതികള്‍ വിലയിരുത്തി. 28ന് മിഡ്‌നാപൂരില്‍ സന്ദര്‍ക്കും.അതേസമയം, ശക്തി കുറഞ്ഞുതുടങ്ങിയ യാസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ ജാര്‍ഖണ്ഡിലേക്കെത്തും. ജാര്‍ഖണ്ഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News