വയോധികയെ ചെറുമകൻ മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

അടൂർ ഏനാത്ത് വയോധികയെ കൊച്ചുമകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടൂർ ഡിവൈസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

98 വയസ്സുള്ള ശോശാമ്മയെയാണ് അതി ക്രൂരമായി തല്ലി കൊച്ചുമകൻ പരിക്കേൽപ്പിച്ചത്.തുടർന്ന് അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മുത്തശ്ശിയുടെ മുഖത്ത് കൈകൊണ്ട് ശക്തിയായി അടിക്കുകയും, ശരീര ഭാഗങ്ങളിൽ ചവിട്ടുകയുമായിരുന്നു എബിൻ. തുടർന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുത്തശ്ശിയെ ചെറുമകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ഇതോടെ പൊലീസ് ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News