ADVERTISEMENT
കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞവർക്ക് കരുതൽ ശക്തമാക്കി കൊച്ചി നഗരസഭ. കൊവിഡ് ബാധിതർക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കുമായി നഗരസഭ വിതരണം ചെയ്ത ഭക്ഷണപ്പൊതികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.34 -ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുന്ന നഗരസഭയുടെ സേവന പ്രവൃത്തിയിൽ പങ്കാളിയാകാൻ നടൻ അനൂപ് മേനോനുമെത്തി.
കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് അന്നം കിട്ടാത്തവരായി ആരും ഉണ്ടാകരുതെന്ന ഉറച്ച ബോധ്യത്തിലാണ് മേയർ എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം കൊച്ചി നഗരസഭ, ഭക്ഷണ വിതരണം ആരംഭിച്ചത്. എറണാകുളം കരയോഗവുമായി സഹകരിച്ചായിരുന്നു സേവനം.കരയോഗം ടിഡിഎം ഹാളിൽ പാകം ചെയ്യുന്ന ഭക്ഷണം, ഇതുവരെ കരുതലായത് ഒന്നര ലക്ഷം പേർക്ക്.
മനുഷ്യ സ്നേഹത്തിൻ്റെ മഹാ മാതൃകയിൽ പങ്കാളിയാകാൻ നടൻ അനൂപ് മേനോനുമെത്തി.ഒന്നര ലക്ഷത്തിലധികം പേർക്ക് അന്നമൂട്ടാൻ കഴിഞ്ഞ നഗരസഭാധികൃതരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാന്നെന്ന് അനൂപ് മേനോൻ പറഞ്ഞു.
പാകം ചെയ്യുന്ന ആഹാരസാധനങ്ങൾ നഗരസഭാ ജീവനക്കാരും ചുമട്ടുതൊഴിലാളികളും സാമൂഹ്യപ്രവർത്തകരുമാണ് പൊതികളിലാക്കുന്നത്. ആഹാരം പാകം ചെയ്യാനാകാത്ത രോഗികൾ, മറ്റ് ബുദ്ധിമുട്ടുകളിൽപ്പെട്ട് വലയുന്നവർ എന്നിവർക്കാണ് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്നത്.സുമനസ്സുകളിൽ നിന്ന് പണമായും പലവ്യഞ്ജനമായും ലഭിക്കുന്ന സംഭാവനകൾ സ്വീകരിച്ചാണ് നഗരസഭ ഭക്ഷണ വിതരണം തുടരുന്നത്.
Get real time update about this post categories directly on your device, subscribe now.