സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയ പെന്‍ഷനും ,ഭക്ഷ്യകിറ്റും മൂലം സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചെന്നിത്തല.

പരാജയത്തിന്റെ പ്രധാന കാരണം പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യമെന്ന് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. തോല്‍വിയെ പറ്റി അന്വേഷിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ കമ്മറ്റിയുടെ മുന്‍പാകെയാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്.

പരാജയം പഠിക്കാന്‍ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പ്രതിപക്ഷം പരാജയപ്പെട്ടതെന്ന് ചെന്നിത്തല ഇതാദ്യമായി സമ്മതിച്ചു. കൊവിഡ് മഹാമാരിയുടെ മറവില്‍ സര്‍ക്കാര്‍നല്‍കിയ ഭക്ഷണക്കിറ്റുകളും പെന്‍ഷനുമെല്ലാം കോണ്‍ഗ്രസിന്‍റെ തോല്‍വിയ്ക്ക് കാരണമായി.

കൊവിഡുമായി ബന്ധപ്പെട്ട് സിപിഎം അവരുടെ പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരായി നിയോഗിച്ചു വന്‍തോതിലുള്ള പ്രചാരണം നടത്തി. പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യമെന്ന് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. ബൂത്ത് കമ്മറ്റികള്‍ നിര്‍ജ്ജീവമായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സ്ലിപ്പുകള്‍ പോലും വീടുകളിലെത്തിയില്ല. ബി.ജെ.പി.യുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. മത്സരിച്ച സ്ഥലങ്ങളില്‍ 2016 ലെ വോട്ട് ഷെയറിനേക്കാള്‍ 80 ശതമാനത്തോളം കുറവുണ്ടായി. ഇത്തരത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി.യും സി.പി.എമ്മും ഒരുമിച്ചെന്നും ചെന്നിത്തല ന്യായം നിരത്തി.

പി ആര്‍ കമ്പനികളാണ് ഭരണകക്ഷിക്ക് വേണ്ടി പ്രചരണം നടത്തിയത്. സി.എ.എ. നടപ്പിലാക്കുമെന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എല്‍ഡിഎഫിന് അനുകൂലമായ ന്യൂനപക്ഷവികാരമുണ്ടാക്കി. എങ്കിലും പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുതായും രമേശ് ചെന്നിത്തല അശോക് ചവാന്‍ കമ്മറ്റിയുടെ മുന്‍പാകെ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News