കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം വഴിതെറ്റിക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നതായി സലീം മടവൂർ

കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളായ ബി.ജെ.പി നേതാക്കൾ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എൽ .വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ. ബി.ജെ.പിയിൽ ഫണ്ട് കൈമാറ്റ രീതിയനുസരിച്ച് ദേശീയ സംഘടനാ സെക്രട്ടറി സംസ്ഥാന സംഘടനാ സെക്രട്ടറിക്കും സംസ്ഥാന സംഘടനാ സെക്രട്ടറി മേഖലാ സംഘടനാ സെക്രട്ടറിക്കുമാണ് പണം നൽകുന്നത്.

ഇതു പ്രകാരം ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിൻ്റെ സംസ്ഥാനമായ കർണാടകയിൽ നിന്നും കൊടുത്തു വിട്ട കള്ളപ്പണം സംസ്ഥാന സംഘടനാ സെക്രട്ടറി വഴി മേഖലാ സെക്രട്ടറിമാർക്കാണ് കൊടുത്തയക്കുക . എന്നാൽ അന്വേഷണം വഴിതെറ്റിക്കാൻ ബി.ജെ.പിയിലെ എതിർ ഗ്രൂപ്പുകാരനും ആലപ്പുഴ ജില്ലാ ട്രഷററുമായ കർത്തായുടെ പേര് പറയുകയാണെന്നും സലിം മടവൂർ ആരോപിച്ചു . പ്രതികൾ നടത്തിയ ഈ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കണമെന്നും . അറസ്റ്റ് ചെയ്തവർ എന്തുകൊണ്ട് താങ്കളുടെ പേര് പറഞ്ഞുവെന്ന പത്രക്കാരുടെ ചോദ്യത്തിന് അത് സംസ്ഥാന പ്രസിഡണ്ടിനോട് ചോദിച്ചാൽ മതിയെന്ന കർത്തായുടെ ഉത്തരത്തിൽ എല്ലാം വ്യക്തമാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News