കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന് വിപരീതമായാണ് ബിജെപി കൗൺസിലർമാരുടെ കൂട്ടംകൂടൽ.തുടർന്ന് തിരുവനന്തപുരം നഗരസഭാ കൗൺസിൽ നിർത്തിവച്ചു. ബിജെപി നേതാവ്‌ വി വി രാജേഷ്‌ കൗൺസിൽ ഹാളിൽ കയറാതെ പുറത്ത്‌ നിന്ന് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന് നേതൃത്വം നൽകുകയായിരുന്നു.

കൗൺസിൽ ചേരുന്നത് ഒഴിവാക്കാനാകാത്തതുകൊണ്ട് മേയർ സർവകക്ഷിയോഗം വിളിച്ചു. 20 പേർ നേരിട്ടും ബാക്കിയുള്ളവർ ഓൺലെെനിലും പങ്കെടുത്തുകൊണ്ട് കൗൺസിൽ ചേരാൻ എല്ലാ പാർട്ടികളും ധാരണയായി. ഇതനുസരിച്ച് ബുധനാഴ്ച കൗൺസിൽ ഹാളിലും സാമൂഹിക അകലം പാലിച്ച് ക്രമീകരണങ്ങൾ നടത്തിയിരുന്നു.

എന്നാൽ നേരത്തേ തീരുമാനിച്ചുറച്ചതനുസരിച്ച് ബിജെപിയുടെ എല്ലാ കൗൺസിലർമാരും കൗൺസിൽ ഹാളിലേക്ക് കടക്കുകയായിരുന്നു.കൊവിഡ്‌ സ്ഥിതിഗതികൾ ഗുരുതരമാണെന്നും കൂട്ടംകൂടി നിന്ന്‌ കൗൺസിൽ യോഗം തുടരാനാകില്ലെന്നും എന്നറിയിച്ച് മേയർ പ്രധാന അജൻഡകൾ അവതരിപ്പിച്ച് കൗൺസിൽ നിർത്തിവയ്ക്കുകയായിരുന്നു.

എൽഡിഎഫിന്റെ ആറും ബിജെപിയുടെ അഞ്ചും യുഡിഎഫിന്റെ മൂന്നും അംഗങ്ങളും സ്ഥിരം സമിതി അധ്യക്ഷന്മാരും ഉൾപ്പെടെ ഇരുപതുപേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്ത്‌ യോഗം ചേരാനായിരുന്നു സർവകക്ഷി യോഗത്തിലെ തീരുമാനം. ഇതാണ് ബിജെപി അട്ടിമറിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടംകൂടിയ കൗൺസിലർമാർക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News