മോദി ഈ പാപമൊക്കെ എവിടെ തീർക്കും :ലക്ഷദ്വീപിനോടുള്ള താങ്കളുടെ തോന്നിവാസം നിന്ദ്യവും നീചവുമാണ്

സംഘപരിവാർ ,ബിജെപി അനുയായികൾ മാംസാഹാരം കഴിക്കരുത് എന്നൊരു സ്റ്റേറ്റ്മെൻറ് പറയാൻ പറ്റുമോ?സാധിക്കില്ല കാരണം മിക്കവരും നന്നായി മാംസാഹാരം കഴിക്കുന്നവരാണ്. ഉള്ളി കൂട്ടി കഴിക്കുന്നവരാണ്. ലക്ഷദ്വീപിലെ ജനതയുടെ ഭക്ഷണരീതിൽ വരെ ഇടപെടുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതീരെ എല്ലാവരും ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് സ്വാമി സന്ദീപാനന്ദഗിരി.

ദ്വീപിലെ ആഹാരത്തിലെ പോഷക കുറവിൽ വ്യാകുലപ്പെടുന്നവർ സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കുഴപ്പങ്ങൾ ഒന്നും കാണുന്നില്ലേ. ലക്ഷദ്വീപ് ഒരു സ്നേഹ തുരുത്താണ്. അങ്ങേയറ്റത്തെ മൂല്യവത്തായ ജീവിതം നയിക്കുന്ന ഒരു കൂട്ടം ആളുകൾ ജീവിച്ചുപോരുന്ന സ്ഥലമാണ് .ആ ജനതയെ കളങ്കപ്പെടുത്തുന്ന വിധത്തിലാണ് നരേന്ദ്രമോദിയുടെ സർക്കാർ പെരുമാറുന്നത്.  എന്ത് തോന്നിവാസവും പറയാം എന്ന അവസ്ഥ . നിന്ദ്യവും നീചവും ആയിട്ടുള്ള ഏർപ്പാടാണ്. നരേദ്ര മോദി ഈ പാപമൊക്കെ എവിടെ തീർക്കും .ഏതു ഗംഗയിൽ ഒഴുക്കും.എന്നും സ്വാമി സന്ദീപാനന്ദഗിരി

ലക്ഷദ്വീപിൽ പോയിട്ട് അവിടുത്തെ കുട്ടികൾ എന്ത് കഴിക്കണം എന്ന് ഇവിടെ ചിലർ തീരുമാനിക്കുകയാണ്. ഒരു പൊട്ടൻ ടിവിയിൽ ഇരുന്ന് പറയുകയാണ് അവരുടെ പോഷകാഹാരത്തിന് വേണ്ടിയാണ് മാംസത്തെ ഉപേക്ഷിക്കണം എന്ന് പറയുന്നത് എന്ന് . ഒരിക്കൽ പോയി കാണൂ അവിടെയുള്ളവരെ. നല്ല ആരോഗ്യം ഉള്ളവരാണ് ദ്വീപ് നിവാസികൾ. അവർ എന്ത് കഴിക്കണം, ഒരു സമൂഹം എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ആർക്കാണ് അധികാരം ഉള്ളത്?

നരേന്ദ്ര മോദി പ്രധാനമന്ത്രി ,അദ്ദേഹത്തിൻറെ തന്നെ മണ്ഡലം ആയിട്ടുള്ള വാരാണസിയിൽ മനുഷ്യരുടെ ഗംഗയിൽ നിന്ന് നായ്ക്കൾ കടിച്ചു തിന്നുകയാണ്. പകുതി വെന്ത മാംസം അല്ലാത്തതും.എത്ര ഭയാനകമായ വേദനയുണ്ടാക്കുന്ന ഒന്നാണ്. മനുഷ്യശരീരത്തെ ഇങ്ങനെ നായ്ക്കൾക്ക് തിന്നാൻ അവസരം കൊടുക്കുക എന്നത് .പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ വാരണസിയിലാണ് ഇത് നടക്കുന്നത് . അതിനു വല്ലതും ചെയ്യേന്നുണ്ടോ?അതൊക്കെയല്ലേ ചെയ്യേണ്ടത് ? ദ്വീപിലെ ആഹാരത്തിലെ പോഷക കുറവിൽ വ്യാകുലപ്പെടുന്നവർ സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കുഴപ്പങ്ങൾ ഒന്നും കാണുന്നില്ലേ.

ദ്വീപ് നിവാസികൾക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ നിങ്ങളെ അനുയായികൾ മാംസം കഴിക്കുന്നുണ്ടല്ലോ?പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടുന്ന ആളുകൾ അത് എങ്ങനെ പറയും? സംഘപരിവാർ ,ബിജെപി അനുയായികൾ മാംസാഹാരം കഴിക്കരുത് എന്നൊരു സ്റ്റേറ്റ്മെൻറ് പറയാൻ പറ്റുമോ?സാധിക്കില്ല കാരണം മിക്കവരും നന്നായി മാംസാഹാരം കഴിക്കുന്നവരാണ്.ഉള്ളി കൂട്ടി കഴിക്കുന്നവരാണ്.  ഒരു പക്ഷി കൂട്ടിൽ ആ തള്ള പക്ഷിയും കുട്ടികൾ സുഖമായിരിക്കുന്ന ഇടത്തേക്ക് നമ്മൾ കൈ വെക്കാൻ ശ്രമിക്കുന്നത് ദ്രോഹമാണ്. ദ്വീപ് സമൂഹത്തിലെ ജീവിതത്തെ ദ്രോഹിക്കാൻ പുറപ്പെടുന്നത് ഏറ്റവും വലിയ അപകടം പിടിച്ച ഒന്നാണ് .

ഇതിന്റെ ഉദ്ദേശം തനി കച്ചവട താല്പര്യമാണ്.ദ്വീപ് നിവാസികളെ മാറ്റിയിട്ട് അവിടെയൊക്കെ വലിയ വലിയ വ്യവസായ പദ്ധതി കൊണ്ട് വരിക .ഇതാണ് ഇവിടെ വരാൻ പോകുന്നത്. ടൂറിസത്തിന് ആളുകളെ ആകർഷിക്കുന്ന തരത്തിലേക്ക് ദ്വീപിനെ മാറ്റുക .കള്ള് പോലും  ഉൽപ്പാദിപ്പിക്കാൻ തയ്യാറല്ലാത്ത ഒരു ജനതയുടെ അടുത്തേക്ക് വീര്യം കൂടിയ മദ്യം വിതരണം ചെയ്യുക.അതിൽ വ്യാകുലരാണവർ . അവരുടെ പരിസരത്ത് മയക്കുമരുന്ന് വേട്ട നടത്തി എന്നൊക്കെ പറഞ്ഞുനടക്കുക . അങ്ങേയറ്റം ദ്രോഹമാണിത് .കോവിഡിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു കേന്ദ്ര സർക്കാർ ജനങ്ങളുടെ വഴിതിരിച്ചു വിടാനും കൂടെ നടത്തുന്ന ഒരു വേലയാണിത് .ദ്വീപിന് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ലക്ഷദ്വീപ് ഒരു സ്നേഹ തുരുത്താണ്. അങ്ങേയറ്റത്തെ മൂല്യവത്തായ ജീവിതം നയിക്കുന്ന ഒരു കൂട്ടം ആളുകൾ ജീവിച്ചുപോരുന്ന സ്ഥലമാണ് .ആ ജനതയെ കളങ്കപ്പെടുത്തുന്ന വിധത്തിലാണ് നരേന്ദ്രമോദിയുടെ സർക്കാർന് എന്ത് തോന്നിവാസവും പറയാം എന്ന ഒരു അവസ്ഥയാണ് . നിന്ദ്യവും നീചവും ആയിട്ടുള്ള ഏർപ്പാടാണ്. നരേദ്ര മോദി ഈ പാപമൊക്കെ എവിടെ തീർക്കും .ഏതു ഗംഗയിൽ ഒഴുക്കും.

നമ്മൾ മിണ്ടാതിരിക്കരുത്. നിങ്ങൾ ശക്തമായി ഓരോരുത്തരും മനസ്സുകൊണ്ട് പ്രതികരിക്കാനും ഇതിനെതിരെ നിൽക്കാനും ഈ നുണപ്രചരണം നുണ സർവീസുകാർക്ക് തക്കതായ മറുപടി നൽകണം .അത് നമ്മുടെ കടമയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News