രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരം;ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

രോഗികളാവുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും.സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്തും. ജൂണ്‍ 15 ന് ശേഷം പരീക്ഷകള്‍ ആരംഭിക്കാമെന്നാണ് കരുതുന്നത് മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്‍റിങ് സെന്‍ററുകളും പ്രവർത്തനം ആരംഭിച്ചു.

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ജനങ്ങൾ ശ്രദ്ധിക്കണം. പട്ടിക ഉടന്‍ പരസ്യപ്പെടുത്തും.
വകുപ്പു സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേർത്തു .ഫയൽ നീക്കം വേഗത്തിലാക്കാൻ ചില പുതിയ കാര്യങ്ങൾ ആലോചിക്കുന്നു. സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ അര്‍ഹത നേടാത്ത സാഹചര്യത്തില്‍ ഹയര്‍ കേഡര്‍ ഒഴിവുകള്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും.

റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കും . ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങള്‍ സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കും. പുരോഗതി വകുപ്പ് സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത്. വൻകിട പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് ഗാര്‍ഹിക ജോലിയുടെ ഭാരവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കൻ തീരുമാനിച്ചു മാര്‍ഗരേഖ സമര്‍പ്പിക്കാൻ സെക്രട്ടറിമാരുടെ മൂന്നംഗ സമിതി രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here