രാജ്യത്ത് പുതിയ ഐ ടി നിയമം പ്രാബല്യത്തിൽ

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഐ ടി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. നിയമം സംബന്ധിച്ച് എടുത്ത നടപടികൾ അറിയിക്കാൻ കേന്ദ്രസർക്കാർ സമൂഹ മാധ്യമങ്ങൾക്ക് നിർദേശം നൽകി. അതേസമയം പൗരന്മാരുടെ സ്വകാര്യതകാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ അത് ചില നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കേന്ദ്രം വാട്സപ്പിന് മറുപടി നൽകി.

പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വന്നുവെന്നും റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാൻ ഇന്ത്യയിൽ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു സർക്കാർ മുന്നോട്ട് വെച്ച പ്രധാന നിർദേശം. ഈ ഉദ്യോഗസ്ഥർക്ക് ആപ്പിന്റെ പ്രവർത്തനം, കൈമാറുന്ന ആശയങ്ങൾ, എന്നിവയും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്യുന്നതിനും സാധിക്കുന്നതാണ് പുതുക്കിയ നിയമം

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നേരത്തെ മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച നയങ്ങൾ പിന്തുടരാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ തയ്യാറാകാത്ത പശ്ചാത്തലത്തി ലാണ്  ഇവയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക് എത്തിയത്. അതെ സമയം കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങി വാട്സ്ആപ്പ് രംഗത്തെത്തിയിരുന്നു .

പുതുക്കിയ IT നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയിൽ വാട്ട്സ്ആപ്പ് ഹർജി നൽകി. വാട്ട്സ്ആപ്പ് നിലനിൽക്കുന്നത് എൻഡ് -ടു -എൻഡ് എൻക്രിപ്ഷൻ എന്ന സംവിധാനം വഴിയാണ്,  വാട്ട്സ്ആപ്പിൽ അയക്കുന്ന മെസ്സേജുകൾ അയക്കുന്നവർക്കും മെസേജ് ലഭിക്കുന്നവർക്കുമല്ലാതെ മൂന്നാമത് ഒരാൾക്ക് കാണുവാനോ ഓഡിറ്റ് ചെയ്യനോ സാധിക്കില്ല. എന്നാൽ പുതുക്കിയ നിയമം നിലവിൽ വരുന്നതോടെ വാട്ട്സ്ആപ്പ് മെസ്സേജുകൾ കേന്ദ്രത്തിനു ഓഡിറ്റ് ചെയ്യാൻ സാധിക്കും. ഇത് വാട്ട്സ്ആപ്പിന്റെ പ്രൈവസി  നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടി കാട്ടിയാണ് വാട്ട്സ് ആപ്പ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നാൽ വിവരങ്ങളുടെ പ്രഥമ ഉറവിടം തേടുന്നത് സ്വകാര്യത ലംഘിക്കൽ അല്ലെന്നും ഉറവിടം തേടുന്നത് കുറ്റകൃത്യം തടയാണെന്നും പൊതുതാത്പര്യം സംരക്ഷിക്കാനാണ് പുതിയ ചട്ടങ്ങളെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങൾക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ് എന്നതായിരുന്നു സർക്കാർ നിലപാട്. പുതുക്കിയ നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യും.  IT നിയമങ്ങൾ അനുസരിക്കുമെന്നും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും ഫേസ്ബുക് ഇന്ത്യൻ വക്താവ് പറഞ്ഞു. പുതുക്കിയ നിയമങ്ങളെ പറ്റിയും നിയമങ്ങൾ പ്രവർത്തികമാക്കുന്നതിലെ സങ്കീർണതകളെ പറ്റിയും കേന്ദ്രവുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here