പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വിയ്യാറല്‍

യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് സഡന്‍ ഡെത്ത് വിധി നിര്‍ണയിച്ച അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചാണ് വിയ്യാറയല്‍ ചാമ്പ്യന്മാരായത്. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പതിനൊന്നാം കിക്കെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയുടെ ഷോട്ട് തട്ടിയകറ്റിയ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജെറനിമോ റുള്ളിയാണ് വിയ്യാറയലിന്റ വിജയ ഹീറോ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ജെറാര്‍ഡ് മൊറേനോ വിയ്യാറയലിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ എഡിന്‍സണ്‍ കവാനി യുണൈറ്റഡിനായി ഗോള്‍ മടക്കി. വിയ്യാറയല്‍ ചരിത്രത്തിലാദ്യമായാണ് യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. വിയ്യാറയല്‍ നേടുന്ന ആദ്യ യൂറോപ്യന്‍ മേജര്‍ കിരീടം കൂടിയാണിത്. പരിശീലകന്‍ എന്ന നിലയില്‍ നാലാം യൂറോപ്പ ലീഗ് കിരീടമാണ് വിയ്യാറയല്‍ കോച്ച് ഉനായ് എംറി സ്വന്തമാക്കിയത്.ഇതിന് മുമ്പ് 3 തവണ സെവിയ്യയെ യൂറോപ്പ ലീഗില്‍ എംറി ജേതാക്കളാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here