കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് സംഘത്തിന് തൃശ്ശൂരില്‍ താമസസൗകര്യമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമെന്നതുള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിന് വ്യക്തമായി. മൂന്ന് കിടക്കകളുള്ള ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരന്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.

ഏപ്രില്‍ 2 ന് വൈകിട്ട് 7 മണിയോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215ല്‍ ധര്‍മ്മരാജനും 216ല്‍ ഷംജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എര്‍ടിഗയില്‍ ആണ്. ധര്‍മ്മരാജന്‍ വന്നത് ക്രറ്റയില്‍ ആണ്. ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജിനേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുമ്പോട്ട് പോകുകയാണ്. ഇരുവര്‍ക്കും നോട്ടീസ് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇന്നലെ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ആലപ്പുഴയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News