കേരളാ വാട്ടർ അതോറിറ്റിയുടെ  ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അം​ഗീകാരം

കേരളാ വാട്ടർ അതോറിറ്റിയുടെ  ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അം​ഗീകാരം. 2017-ല്‍ ദേശിയ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട്‌ ജില്ലയില്‍ മലാപ്പറമ്പിലും എറണാകുളം ജില്ലയില്‍ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ്‌ ഇപ്പോള്‍ ദേശിയ അംഗീകാരം നേടിയത്.

കൂടാതെ മറ്റ്‌ ആറു ജില്ല ലാബുകളുടെയും അക്രഡിറ്റഷന്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ കേരളത്തില്‍ ദേശീയ അക്രിഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികള്‍ വാട്ടർ അതോറിറ്റിക്ക്‌ മാത്രമാണുള്ളത്‌.

ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ്‌ വഴി കുടിവെള്ളം എത്തിക്കുന്നതിനോടൊപ്പം ഗുണനിലവാര പരിപാലനത്തിന്‌ നിലവിലെ ലാബുകള്‍ ആധുനികീകരിക്കുവാനും കൂടുതല്‍ ലാബുകള്‍ സ്ഥാപിച്ചു ദേശീയ അംഗീകാരം നേടുവാനുമുള്ള വിപുലമായ പദ്ധതിയാണ്‌ വാട്ടര്‍ അതോറിറ്റി നടപ്പാക്കി വരുന്നതെന്ന് സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News