മുംബൈയിൽ രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ ഇന്ന് 24,752 പുതിയ കോവിഡ് -19 കേസുകളും 453 മരണങ്ങളും രേഖപ്പെടുത്തി. തുടർച്ചയായ ഏഴാം ദിവസമാണ് മഹാരാഷ്ട്രയിൽ ഏകദിന കണക്കുകൾ 30,000 കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,650,907 ആയി ഉയർന്നു. മരണസംഖ്യ 91,341. കഴിഞ്ഞ 24 മണിക്കൂറിൽ 23,065 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയർന്നു. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 5,241,833 ആയി. പോസിറ്റിവിറ്റി നിരക്ക് 8.73% ആണ്,

മുംബൈയിൽ 1,352 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ രോഗബാധിതരുടെ എണ്ണം 700,340 ആയി ഉയർന്നു . 34 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 14,684 ആയി.

രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് -19 രോഗവ്യാപനം രേഖപ്പെടുത്തിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ വാക്സിൻ ഡോസുകളുടെ കുറവ് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. 18-44 വയസ് പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാന സർക്കാർ ഇതിനകം നിർത്തിവച്ചിട്ടുണ്ട്. ഈ പ്രായത്തിലുള്ളവരുടെ കുത്തിവയ്പ്പിനായി ഉദ്ദേശിക്കുന്ന ഡോസുകൾ 45 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസായി ഉപയോഗിക്കുവാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News