രാജ്യത്ത് 2,11,298 പേര്‍ക്ക് കൂടി കൊവിഡ്; മരണനിരക്കില്‍ നേരിയ കുറവ്

രാജ്യത്ത് പുതുതായി 2,11,298 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,847 പേര്‍ കൊവിഡ് മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തില്‍ താഴേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 2,83,135 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദിവസങ്ങള്‍ക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 2,83,135 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 33,764 പുതിയ കേസുകളും, കര്‍ണാടകയില്‍ 26,811 കേസുകളും മഹാരാഷ്ട്രയില്‍ 24,752 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 1491 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 1.93%മായി കുറഞ്ഞു. 2 മാസത്തിനിടെ ഏറ്റവും കുറവ് പോസിറ്റിവിറ്റി നിരക്കാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കൊവിഡ് ബാധിതരില്‍ കണ്ടുവരുന്ന ഫംഗസ് രോഗമായ ബ്ലാക്ക് ഫംഗസ് ഇതുവരെ രാജ്യത്തേ 11,717 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഗുജറാത്തില്‍ 2,859 കേസുകളും, മഹാരാഷ്ട്രയില്‍ 2,770 കേസുകളും, ആന്ധ്രയില്‍ 768 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 620 ബ്ലാക്ക് ഫംഗസ് കേസുകള്‍ നിലവിലുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിക്കും പ്രസ്താവനയ്ക്ക് വിരുദ്ധമായി ദില്ലിയില്‍ 119 ബ്ലാക്ക് ഫംഗസ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ 481 കേസുകളാണ് നിലവിലുള്ളത്. ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിക്കുന്ന രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസ് ടെസ്റ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആദ്യത്തെ ഒരാഴ്ച സ്റ്റിറോയിഡുകള്‍ നല്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ആംഫോടെറിസിന്‍ ബിയുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രം 29250 വയല്‍ മരുന്നുകള്‍ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കി. വരും ദിവസങ്ങളില്‍ ആംഫോടെറിസിന്‍ ബിയുടെ രാജ്യത്തെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News