വാക്സിന്‍ ചലഞ്ചിലേയ്ക്ക് 5 ലക്ഷം രൂപ നല്കി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള തന്റെ കമ്പനിയായ വിന്‍വിഷ് ടെക്‌നോളജിസ്
പ്രൈവറ്റ് ലിമിറ്റഡിന്റെ (ടെക്‌നോപാര്‍ക് )പേരില്‍ ചീഫ് മിനിസ്റ്റര്‍ ഡിസാസ്ട്രസ് റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്കി.

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ സ്വയം കണ്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശിമൂലം കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഡോ. രാമദാസ് പിള്ള പ്രശംസിച്ചു. കേരളത്തിലെ എല്ലാവരും വാക്സിനേറ്റഡ് ആകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം തന്റെ എളിയ ധനസഹായം വാക്സിന്‍ വാങ്ങുന്നതിന് ജനങ്ങള്‍ സ്വമേധയാ ആരംഭിച്ച വാക്‌സിന്‍ ചലഞ്ച് പദ്ധതിയിലേക്ക് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here