ADVERTISEMENT
2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്.
ഇതിലേക്കായി കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നതാണ്. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളായിരിക്കും നല്‍കുക.
കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയിരുന്നു.
ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണ്ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ്സ് എങ്കില്‍ ഈ വര്‍ഷം സ്‌കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അദ്ധ്യാപകര്‍ സ്‌കൂളിലെത്തുന്നതും സ്‌കൂളിലെ ഐ. റ്റി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം ത?ൂലം കൂടുതല്‍ ഫലപ്രദമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.