ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് 19 ന് പൂര്‍ത്തിയാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അദ്ധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അദ്ധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി ക്രമീകരിച്ച് നടത്തുന്നതാണ്.

പൊതു പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും പ്രായോഗിക പരീക്ഷകളും സംബന്ധിച്ചുള്ള സംക്ഷിപ്ത രൂപം ചുവടെ ചേര്‍ക്കുന്നു.

വിഭാഗം മൂല്യനിര്‍ണ്ണയ ക്യാമ്പ്
അദ്ധ്യാപകരുടെ എണ്ണം ക്യാമ്പുകളുടെ എണ്ണം ക്യാമ്പ് ആരംഭിക്കുന്ന തീയതി ക്യാമ്പ് അവസാനിക്കുന്നതീയതി

ഹയര്‍ സെക്കന്ററി 26447 79 01.06.2021 19.06.2021

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 3031 8 01.06.2021 19.06.2021

എസ്.എസ്.എല്‍.സി 12512 70 07.06.2021 25.06.2021

റ്റി.എച്ച്.എസ്.എല്‍.സി 92 2 07.06.2021 25.06.2021

വിഭാഗം പ്രാക്ടിക്കല്‍ പരീക്ഷകള്‍

പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുന്ന തീയതി പ്രാക്ടിക്കല്‍ പരീക്ഷ അവസാനിക്കുന്ന തീയതി

ഹയര്‍ സെക്കന്ററി 21.06.2021 07.07.2021

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 21.06.2021 07.07.2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here