യൂ​റോ​പ്പ ലീ​ഗ് ചാ​ന്പ്യ​ന്‍​മാ​രാ​യി വി​യ്യാ​റ​യ​ല്‍

ഇ​ന്ന​ത്തെ ഫൈ​ന​ലി​ന് അ​റ്റാ​ക്കിം​ഗ് ലൈ​ന​പ്പു​മാ​യാ​ണ് ഒ​ലെ യു​ണൈ​റ്റ​ഡി​നെ ഇ​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ക​ളി നി​യ​ന്ത്രി​ക്കാ​ന്‍ യു​ണൈ​റ്റ​ഡ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു. പി​ന്‍ നി​ര​യി​ല്‍ ക്യാ​പ്റ്റ​ന്‍ മ​ഗ്വ​യ​ര്‍ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​യി.

ക​ളി​യി​ലെ ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ ത​ന്നെ ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് വി​യ്യാ​റ​യ​ല്‍ ലീ​ഡ് എ​ടു​ത്തു. 29-ാം മി​നി​റ്റി​ല്‍ ഒ​രു ഫ്രീ​കി​കി​ക്കി​ല്‍ നി​ന്നാ​യൊ​രു​ന്നു വി​യ്യാ​റ​യ​ലി​ന്‍റെ ഗോ​ള്‍. പ​രേ​ഹോ എ​ടു​ത്ത ഫ്രീ​കി​ക്ക് ജെ​റാ​ഡ് മൊ​റേ​നെ ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ച്ചു. ഈ ​ഗോ​ളി​ന് ശേ​ഷം യു​ണൈ​റ്റ​ഡ് തു​ട​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ പോ​ലും ആ​ദ്യ പ​കു​തി​യി​ല്‍ സൃ​ഷ്ടി​ക്കാ​ന്‍ യു​ണൈ​റ്റ​ഡി​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ല്‍ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ ആ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്. അ​റ്റാ​ക്ക് ചെ​യ്ത് തു​ട​ങ്ങി​യ യു​ണൈ​റ്റ​ഡ് അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു തു​ട​ങ്ങി. 55-ാം മി​നി​റ്റി​ല്‍ ക​വാ​നി​യി​ലൂ​ടെ യു​ണൈ​റ്റ​ഡ് സ​മ​നി​ല ഗോ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷം ക​ളി പൂ​ര്‍​ണ്ണ​മാ​യും യു​ണൈ​റ്റ​ഡ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് വ​ന്നു. 90 മി​നി​റ്റും യു​ണൈ​റ്റ​ഡ് വി​ജ​യ ഗോ​ളി​നാ​യി പൊ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ക​ളി 1-1 നി​ല​യി​ല്‍ എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് ക​ട​ന്നു. ആ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ള്‍​ക്കും വി​ജ​യ ഗോ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് എ​ത്തി.

പെ​നാ​ല്‍​റ്റി​യി​ല്‍ ഇ​രു​ടീ​മി​ലെ​യും പ​ത്ത് താ​ര​ങ്ങ​ളും ല​ക്ഷ്യം ക​ണ്ട​ത്തോ​ടെ ഗോ​ള്‍ കീ​പ്പ​റു​ടെ ഊ​ഴ​മാ​യി. വി​യ്യാ​റ​യ​ല്‍ കീ​പ്പ​ര്‍ പ​ന്ത് വ​ല​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ യു​ണൈ​റ്റ​ഡ് കീ​പ്പ​ര്‍ ഡി​ഹ​യു​ടെ കി​ക്ക് പി​ഴ​ച്ചു. 11-10 എ​ന്ന സ്കോ​റി​ന് പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് വി​ജ​യി​ച്ച്‌ വി​യ്യാ​റ​യ​ല്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News