സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി . പ്രവേശനോത്സവം രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും.

അധ്യാപകരെ കണ്ടുള്ള ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്‌ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്‌ളാസുകള്‍ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കും. എസ്എസ്എല്‍സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ. പ്ലസ് വണ്‍ പരീക്ഷ നടത്തണോ എന്നതില്‍ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News