വരിക ഗന്ധർവഗായകാ വീണ്ടും……. വരിക കാതോർത്തു നിൽക്കുന്നു കാലം

വരിക ഗന്ധർവഗായകാ വീണ്ടും
വരിക കാതോർത്തു നിൽക്കുന്നു കാലം
തരിക ഞങ്ങൾ തൻ കൈകളിലേക്കാ
മധുരനാദവിലോലമാം വീണ

മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന് ഇന്ന് നവതി.

എന്തെഴുതിയാലും കവിതയുടെ മാസ്മരിക ശക്തിയിലേക്ക് നമ്മെ നയിച്ച സര്‍ഗാത്മകത..അത് മാത്രമായിരുന്നോ ഒ എൻ വി കുറുപ്പ്?ആറുപതിറ്റാണ്ടുകാലമായി കവിതയിലും പാട്ടുകളിലും ക്ലാസ്മുറികളിലും പൊതുവേദികളിലും മലയാളഭാഷയിലും ഒ എൻ വി കുറുപ്പ് നിറഞ്ഞു നിന്ന പ്രതിഭ.കവിയെന്ന നിലയില്‍ തലമുറകളെ തന്നെ തന്‍റെ കവിതയിലേക്കാകര്‍ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.’ഭൂമിക്ക് ഒരു ചരമഗീത’വും ‘സൂര്യഗീത’വും ‘കോതമ്പുമണികളും’ ‘ശാര്‍ങ്ഗകപക്ഷികളും’ പോലുള്ള  കാവ്യങ്ങള്‍ മലയാളിക്ക് സമ്മാനിച്ച് കടന്നുപോയ ഒ എൻ വി സാറിനെ എങ്ങനെയാണു മലയാളി മറക്കുക ?എങ്ങനെയാണു ഓർമിക്കാതിരിക്കുക

കവിതയുടെ ലോകത്തിനൊപ്പം തന്നെ വരികൾ കൊണ്ട് ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കി.ലളിതഗാനമായാലും കവിതയായാലും ചലച്ചിത്രഗാനമായാലും ഒ എൻ വി ടച്ചിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് വരികൾ പെയ്തിറങ്ങുകയായിരുന്നു.ഇപ്പോഴും ആ പെയ്ത് നിൽക്കുന്നില്ല ….

വളപ്പൊട്ടുപോലെ മയില്പീലിത്തുണ്ടുപോലെ ഓരോ മലയാളിയും കാത്തുസൂക്ഷിക്കുന്ന ഒ എൻ വി വരികളിലൂടെ  ഈ ജന്മവാര്ഷികത്തിൽ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News