ADVERTISEMENT
സംസ്ഥാനത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയെന്നും പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാം വാരം തുടങ്ങും
പ്ലസ്ടു,വി എച് എസ് സി പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 9 വരെയും എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെയും നടക്കും. അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. കൊവിഡ് മാനദണ്ഡം ഉള്ളതിനാല്‍ പഴയപോലെ വിദ്യാര്‍ത്ഥികളുടേും രക്ഷകര്‍ത്താക്കളുടേയും വന്‍ പങ്കാളിത്തം വേണ്ടെന്ന് വച്ചു.
കൈറ്റ് വിക്ടേഴ്‌സില്‍ നടക്കുന്ന വെര്‍ച്വല്‍ പ്രവേശനോത്സവം ലൈവില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും . കുട്ടികളുടെ കലാ പരിപാടികളും ഉണ്ടാകും.
അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒരു പക്ഷേ നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.