നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം, ഇന്ധന വിതരണത്തിൽ നിയന്ത്രണം, കൽപേനിയിൽ പെട്രോൾ വിൽപന നിർത്തി

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം.ഇന്ധന വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപന നിർത്തിവച്ചു.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

കൽപേനി ദ്വീപിലാണ് ആദ്യഘട്ടമായി പെട്രോൾ വിതരണം നിർത്തിവച്ചത്.ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചനയുണ്ട്.അതേസമയം ,ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേരുക.വൈകിട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. യോഗത്തില്‍ ലക്ഷദ്വീപിലെ ബി ജെ പി പ്രതിനിധികളും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News