വാട്‌സ്ആപ്പിന് ആശങ്ക വേണ്ട; പുതിയ ഐടി നിയമങ്ങള്‍ സ്വകാര്യതയെ ബഹുമാനിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

പുതിയ ഐടി നിയമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. പുതിയ നിയമം സ്വാകാര്യതയെ ബഹുമാനിച്ചു കൊണ്ടാണ് തയ്യാറാക്കിയതാണ്. അതില്‍ വാട്‌സ്ആപ്പിന് ആശങ്ക വേണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന ദുരുപയോഗം തടയുകയാണ് ലക്ഷ്യംമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ മാത്രമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും.നിയമം നിലവില്‍ വരുന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലെ സാധാരണ ഉപയോക്താക്കള്‍ക്ക് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഉണ്ടെകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യതയെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വാട്ട്സ്ആപ്പിന്റെ സാധാരണ ഉപയോക്താക്കള്‍ക്ക് പുതിയ നിയമങ്ങള്‍ കാര്യമായി ബാധിക്കില്ലെന്നും കേന്ദ്ര നിയമ മന്ത്രി RS പ്രസാദ് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ പുതുക്കിയ ഐടി നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ച് വാട്ട്‌സ്ആപ്പ് ദില്ലി ഹൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് നിലനില്‍ക്കുന്നത് എന്‍ഡ് -ടു -എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സംവിധാനം വഴിയാണ്, വാട്ട്‌സ്ആപ്പില്‍ അയക്കുന്ന മെസ്സേജുകള്‍ അയക്കുന്നവര്‍ക്കും മെസേജ് ലഭിക്കുന്നവര്‍ക്കുമല്ലാതെ മൂന്നാമത് ഒരാള്‍ക്ക് കാണുവാനോ ഓഡിറ്റ് ചെയ്യനോ സാധിക്കില്ല. എന്നാല്‍ പുതുക്കിയ നിയമം നിലവില്‍ വരുന്നതോടെ വാട്ട്‌സ്ആപ്പ് മെസ്സേജുകള്‍ കേന്ദ്രത്തിനു ഓഡിറ്റ് ചെയ്യാന്‍ സാധിക്കും.

ഇത് വാട്ട്‌സ്ആപ്പിന്റെ പ്രൈവസി നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടി കാട്ടിയാണ് വാട്ട്‌സ് ആപ്പ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.
എന്നാല്‍ വിവരങ്ങളുടെ പ്രഥമ ഉറവിടം തേടുന്നത് സ്വകാര്യത ലംഘിക്കല്‍ അല്ലെന്ന് കേന്ദ്രം പറഞ്ഞു. പുതിയ നിയമം സ്വാകാര്യതയെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയതാണ്. അതില്‍ വാട്‌സപ്പിന് ആശങ്ക വേണ്ടെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഉറവിടം തേടുന്നത് കുറ്റകൃത്യം തടയാണെന്നും പൊതുതാത്പര്യം സംരക്ഷിക്കാനാണ് പുതിയ ചട്ടങ്ങളെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

പുതിയ ഐടി നിയമം നിലവില്‍ വന്നുവെന്നും ,കമ്പനികള്‍ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം.

ഈ ഉദ്യോഗസ്ഥര്‍ക്ക് ആപ്പിന്റെ പ്രവര്‍ത്തനം, കൈമാറുന്ന ആശയങ്ങള്‍, എന്നിവയും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനും സാധിക്കും.

സര്‍ക്കാരിനെതിരെയുള്ള വിമര്‍ശന പോസ്റ്റുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനുമാണ് കേന്ദ്രം പുതുക്കിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News